കടുവാപ്പേടിയില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമ്പി: പശുവിനെ ആക്രമിച്ചു

കടുവാപ്പേടിയില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമ്പി: പശുവിനെ ആക്രമിച്ചു

Jun 28, 2026 - 13:06
Jun 28, 2026 - 13:08
 0
കടുവാപ്പേടിയില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമ്പി: പശുവിനെ ആക്രമിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയും പരിസര പ്രദേശങ്ങളും വീണ്ടും കടുവ ഭീതിയില്‍. കഴിഞ്ഞദിവസം പശുവിനെ ആക്രമിച്ച കടുവയെ തൊഴിലാളികള്‍ കണ്ടു. അതേസമയം റേഡിയോ കോളര്‍ ഘടിപ്പിച്ച കടുവ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് വനപാലകര്‍ പറയുന്നത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗം മതിയഴകന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പശു വീട്ടിലേക്ക് ഓടിയെത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ശനിയാഴ്ച തൊഴിലാളികള്‍ ജോലിക്ക് പോകവെയാണ് ഗ്രാമ്പി എസ്റ്റേറ്റ് മൂന്നാംനമ്പര്‍ ഭാഗത്ത് കടുവയെ കണ്ടത്. തുടര്‍ന്ന് എസ്റ്റേറ്റ് അധികൃതരെയും നാട്ടുകാരെയും വിവരമറിയിച്ചു. തൊഴിലാളികള്‍ ജോലി ചെയ്യാതെ തിരികെ വീടുകളിലേക്ക് മടങ്ങി.
എന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കടുവ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് വനപാലകര്‍ പറയുന്നത്. പശുവിനെ ആക്രമിച്ച് മറ്റേതെങ്കിലും വന്യമൃഗമാകാമെന്നാണ് നിഗമനം. കടുവ ആക്രമിച്ചിരുന്നുവെങ്കില്‍ പശു തിരികെ വീട്ടിലേക്ക് വരാന്‍ സാധ്യതയില്ല. പ്രദേശത്ത് പരിശോധന തുടരുകയാണ്. നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow