മുരിക്കാശേരിയില്‍ ഇടുക്കി ക്ലബ് പ്രവര്‍ത്തനം തുടങ്ങി
മുരിക്കാശേരിയില്‍ ഇടുക്കി ക്ലബ് പ്രവര്‍ത്തനം തുടങ്ങി
ഇടുക്കി: മുരിക്കാശേരിയില്‍ പുതിയതായി രൂപീകരിച്ച ഇടുക്കി ക്ലബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍ ഉദ്ഘാടനംചെയ്തു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ലോഗോ പ്രകാശനം ചെയ്തു. സമൂഹത്തിലെ നിരാശ്രയരായ ജനങ്ങളുടെ ആരോഗ്യം, പാര്‍പ്പിടം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുക, ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വീണ്ടും ഉന്നത വിജയത്തിലേക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് മുരിക്കാശേരി കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന ക്ലബ്ബിന്റെ ലക്ഷ്യം. മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഈ എന്‍ ചന്ദ്രന്‍ സെന്‍മേരിസ് ഹൈസ്‌കൂളിലേക്കുള്ള പ്യൂരിറ്റി വാട്ടര്‍ വിതരണവും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി ചാരിറ്റിയും ഉദ്ഘാടനചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ബ്ലോക്ക് പഞ്ചായത്തംഗം മാളവിക ബാബു, വാത്തിക്കുടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി തോമസ് എന്നിവര്‍ അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് ബെന്നി സേവിയര്‍ അധ്യക്ഷനായി. പഞ്ചായത്തംഗം വില്‍സണ്‍ പുതിയകുന്നേല്‍, എഎസ്‌ഐ ഹാജിറ കെ ഇ, കെവിവിഇഎസ് സംസ്ഥാന കമ്മിറ്റിയംഗം ജോസ് വര്‍ഗീസ്, പ്രസിഡന്റ് ജിമ്മി സെബാസ്റ്റ്യന്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബെന്നി മാത്യു, റോട്ടറി ക്ലബ് പ്രസിഡന്റ് ജോസഫ് ജോസഫ്, ക്ലബ് വൈസ് പ്രസിഡന്റ് ജൂബി കുന്നപ്പിള്ളി, ജനറല്‍ സെക്രട്ടറി സോമശേഖരന്‍ പുത്തന്‍പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് സോജന്‍ പാണംകുന്നേല്‍, ട്രഷറര്‍ ബിജു വയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?