ജില്ലാ സഹോദയ സ്പോര്‍ട്സ് മീറ്റ് രണ്ടാം ദിനത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ജില്ലാ സഹോദയ സ്പോര്‍ട്സ് മീറ്റ് രണ്ടാം ദിനത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ഇടുക്കി: ജില്ലാ സഹോദയ സ്പോര്‍ട്സ് മീറ്റ് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മികച്ച പ്രകടനമാണ് കായിക താരങ്ങള്‍ കാഴ്ചവെക്കുന്നത്. ജില്ലയിലെ 30 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന സ്പോര്‍ട്സ് മീറ്റ് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ ഗിന്നസ് ജേതാവായ അബീഷ് പി ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി നടക്കുന്ന മീറ്റില്‍ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ 78 പോയിന്റോടെ തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. 76 പോയിന്റ് നേടി അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും, 67 പോയിന്റ് നേടി രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തൂക്കുപാലം വിജയമാതാ പബ്ലിക്ക് സ്‌കൂളാണ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. 50, 100, 200, 400 മീറ്റര്‍ ഓട്ടം, റിലേ മത്സരങ്ങള്‍, ലോങ് ജംപ്, ട്രിപ്പിള്‍ ജംപ്, സ്റ്റാന്റിങ്് ബ്രോഡ് ജംപ്, ഡിസ്‌കസ് ത്രോ, ഷോട് പുട്ട് തുടങ്ങിയ മത്സരങ്ങളും നടത്തി. സ്പോര്‍ട്സ് ക്യാപ്റ്റന്‍ പി ആര്‍ അഭിനവ് കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹോദയാ പ്രസിഡന്റ് ഡോ. ഫാ. സിജിന്‍ ഊന്നുകല്ലേല്‍ അധ്യക്ഷനായി. വിജയമാതാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീന, പിടിഎ പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, സഹോദയ സെക്രട്ടറി സിസ്റ്റര്‍ ഷെറിന്‍, വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ എന്‍സിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലെഫ്. കേണല്‍ പി എം ബിനു വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
What's Your Reaction?






