ദേശീയ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങാന്‍ അണക്കര സ്വദേശി അഖില്‍ ഗിരീഷ്
ദേശീയ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങാന്‍ അണക്കര സ്വദേശി അഖില്‍ ഗിരീഷ് ദേശീയ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങാന്‍ അഖില്‍ ഗിരീഷ്

ഇടുക്കി: സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനത്തോടെ ദേശീയ മത്സരത്തിന് യോഗ്യത നേടി അണക്കര സ്വദേശി അഖില്‍ ഗിരീഷ്. നിരവധി സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ ജേതാവായിട്ടുള്ള അഖിലിന്റെ സ്വപ്നമാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ്. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് തടസം സ്‌പോര്‍ട്‌സ് സൈക്കിളിന്റെ വിലയാണ്. രണ്ടരലക്ഷത്തിലേറെ വില വരുന്ന സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആരെങ്കിലും തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ഈ താരം. 4 വര്‍ഷമായി സൈക്ലിങ് രംഗത്തുള്ള അഖിലും സഹോദരന്‍ അര്‍ജുനും ചേറ്റുകുഴി നവജീവന്‍ സൈക്ലിങ് ക്ലബ്ബില്‍ നിന്ന് പരിശീലനം നേടിയശേഷം ഇടുക്കി സൈക്ലിങ് അസോസിയേഷന്റെ പരിശീലകനായ രാജേഷ് പി കെയുടെ ശിക്ഷണത്തിലാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴ ഇടവെട്ടിയില്‍ നടന്ന 21-ാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ നിന്ന് മത്സരിച്ച അഖില്‍ നാലാമനായാണ് ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്.
സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുള്ള ആളുകളെ കണ്ടെത്തി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് അഖിലും കുടുംബവും. ആര്‍മിയില്‍ ചേര്‍ന്ന് രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുക എന്നതാണ് അഖിലിന്റെ ലക്ഷ്യം. വണ്ടന്‍മേട് എം ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അഖില്‍.
What's Your Reaction?






