കട്ടപ്പനയില്‍ തെരുവ് നായ ശല്യം രൂക്ഷം: വെട്ടിക്കുഴക്കവലയില്‍  പത്രക്കെട്ടുകള്‍ നശിപ്പിച്ചു 

കട്ടപ്പനയില്‍ തെരുവ് നായ ശല്യം രൂക്ഷം: വെട്ടിക്കുഴക്കവലയില്‍  പത്രക്കെട്ടുകള്‍ നശിപ്പിച്ചു 

Feb 17, 2026 - 13:37
 0
കട്ടപ്പനയില്‍ തെരുവ് നായ ശല്യം രൂക്ഷം: വെട്ടിക്കുഴക്കവലയില്‍  പത്രക്കെട്ടുകള്‍ നശിപ്പിച്ചു 
This is the title of the web page

ഇടുക്കി: കട്ടപ്പന ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാവിലെ വെട്ടിക്കുഴക്കവലയില്‍ വിതരണത്തിനായി വച്ചിരുന്ന പത്രക്കെട്ടുകള്‍ തെരുവ് നായ്ക്കള്‍ നശിപ്പിച്ചു. മാസങ്ങള്‍ക്കുമുമ്പ് ഇവിടെ വ്യാപാര സ്ഥാപനത്തിന് മുമ്പില്‍ ഇറക്കിവച്ചിരുന്ന 20ലേറെ കോഴികളെ തെരുവ് നായ്ക്കള്‍ പിടിച്ചിരുന്നു. രാവിലെ പത്രവിതരണത്തിനായി ടൗണിലെത്തുന്ന ഏജന്റുമാരേ കൂട്ടത്തോടെ ആക്രമിക്കുന്നതും പതിവാണ്. ഇവറ്റകളുടെ ശല്യം ഒഴിവാക്കുന്നതിനായി നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. നായ്ക്കളുടെ ശല്യം കൂടിയതോടെ പ്രഭാത സവാരിക്കിറങ്ങുന്നവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ നടക്കാനിറങ്ങാത്ത അവസ്ഥയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow