രാജാക്കാട് നിര്‍ത്തിയിട്ടിരുന്ന വാഹനം പുറകിലേയ്ക്ക് ഉരുണ്ട് കാറിലിടിച്ചു: കാര്‍ ബാങ്കിലേക്ക് ഇടിച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടം 

രാജാക്കാട് നിര്‍ത്തിയിട്ടിരുന്ന വാഹനം പുറകിലേയ്ക്ക് ഉരുണ്ട് കാറിലിടിച്ചു: കാര്‍ ബാങ്കിലേക്ക് ഇടിച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടം 

Feb 17, 2026 - 11:12
 0
രാജാക്കാട് നിര്‍ത്തിയിട്ടിരുന്ന വാഹനം പുറകിലേയ്ക്ക് ഉരുണ്ട് കാറിലിടിച്ചു: കാര്‍ ബാങ്കിലേക്ക് ഇടിച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടം 
This is the title of the web page

ഇടുക്കി: രാജാക്കാട് ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പുറകിലേയ്ക്ക് ഉരുണ്ട് കാറിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപത്തുണ്ടായിരുന്ന കോഡിയല്‍ ഗ്രാമീണ്‍ ബാങ്കിവേയ്ക്ക് ഇടിച്ചുകയറി ഷട്ടര്‍, മുന്‍ഭാഗത്തെ ചില്ലുകള്‍, സെക്യൂരിറ്റി അലാം സിസ്റ്റം എന്നിവ നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. ഞായറാഴ്ച രാത്രി 8.30ഓടെയാണ് അപകടം. ക്വാളിറ്റി കറിപൗഡറിന്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. രാജാക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ലോഡ്ജിനുസമീപം വാഹനം നിര്‍ത്തിയശേഷം  ഡ്രൈവര്‍ മുറിയിലേയ്ക്ക് പോയിശേഷമാണ് അപകടം. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിന് ഹാന്‍ഡ്‌ബ്രേക്ക് അടക്കമുള്ള സംവിധാനങ്ങളില്ലെന്നും ഇത്തരം വാഹനങ്ങള്‍ കൃത്യമായ പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണമെന്നുമാണ് ഉയരുന്ന ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow