വണ്ടിപ്പെരിയാറില്‍ നബിദിന റാലി
വണ്ടിപ്പെരിയാറില്‍ നബിദിന റാലി

ഇടുക്കി : നബിദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാര്‍ മസ്ജിദുന്നൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും മിലാദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ തബ്ലീഗുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥികളുടെ നബിദിന റാലി നടന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് വിവിധ ജുമാ മസ്ജിദ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി സംഘടിപ്പിച്ചത്. കക്കി കവലയില്‍ നിന്നും ആരംഭിച്ച റാലി മദാരിസ ഹാളില്‍ സമാപിച്ചു. മദ്രസാ ഹാളില്‍ നടന്ന കലാമത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ടി എച്ച് തമ്പി റാവുത്തര്‍, ജനറല്‍ സെക്രട്ടറി വി എം നൗഷാദ് വാരിക്കാട്ട്, ജമാഅത്ത് ഭാരവാഹികളായ കാജാ മൈതീന്‍, ഗഫാര്‍ഖാന്‍ ഗാന്ധി, റിയാസ് പി ഹമീദ്, രഹനാസ് കെ എ, കെ പി അബ്ദുള്‍ റഹീം, ടി കെ ഷാജി, മൊയ്തീന്‍കുട്ടി ഹാജി, പി എസ് നാഗൂര്‍ മീരാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






