വാത്തിക്കുടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിഎംപി പ്രതിഷേധം
വാത്തിക്കുടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിഎംപി പ്രതിഷേധം

ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെ സിഎംപി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. മുരിക്കാശ്ശേരി ടൗണില്‍ സംഘടിപ്പിച്ച യോഗം ജില്ലാ സെക്രട്ടറി കെ എ കുര്യന്‍ ഉദ്ഘാടനം ചെയ്തു. തെരുവുവിളക്കുകള്‍ സ്ഥാപിച്ചതിലെ അഴിമതി, ഇറച്ചി വില്പനശാലയ്ക്കായി സ്ഥലമെടുത്തതിലെ അഴിമതി, തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് കോണ്‍ക്രീറ്റിങ് മുതല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് വരെയുള്ളതിലെ അഴിമതി, ഇറച്ചി വില്പനശാല ലേലം ചെയ്തു കൊടുക്കാതെ നിലവിലുള്ള വില്‍പനക്കാരുടെ പക്കല്‍ നിന്നും പണം വാങ്ങി അവരെ തുടരാന്‍ അനുവദിക്കുകയും ചെയ്ത് ലഭിക്കേണ്ട ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തി, പഞ്ചായത്തിലെ പല വികസന പദ്ധതികളും അട്ടിമറിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പ്രസിഡന്റ് സിന്ധു ജോസ് രാജിവയ്ക്കുകയോ ഭരണസമിതിയെ പിരിച്ചുവിടുന്നതിലുള്‍പ്പെടെ ആവശ്യമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു. ഏരിയ സെക്രട്ടറി അനീഷ് ചേനക്കര യോഗത്തില്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, പഞ്ചായത്തംഗം ബിജുമോന്‍ തോമസ്, സിഎംപി സംസ്ഥാന കമ്മിറ്റി അംഗം എല്‍ രാജന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബേക്കര്‍ ജോസഫ്, കെ ജി പ്രസന്നകുമാര്‍, ബിനു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






