ഹൈറേഞ്ചിലെ പാതകളില്‍ കാഴ്ചാ വിരുന്നൊരുക്കി കല്‍ബോള്‍സം
ഹൈറേഞ്ചിലെ പാതകളില്‍ കാഴ്ചാ വിരുന്നൊരുക്കി കല്‍ബോള്‍സം

ഇടുക്കി: ചെറുതോണി കട്ടപ്പന പാതയില്‍ കാഴ്ചാ വിരുന്നൊരുക്കി കല്‍ബോള്‍സം ചെടികള്‍. മണ്‍സൂണ്‍ കാലവസ്ഥയും ഓണവും ഹൈറേഞ്ചിലേക്ക് ആളുകളെ മാടിവിളിക്കുമ്പോള്‍ യാത്രകള്‍ മനോഹരമാക്കുകയാണ് വള്ളച്ചാട്ടങ്ങള്‍ക്ക് സമീപം വിരിഞ്ഞുനില്‍ക്കുന്ന കല്‍ബോള്‍സം പൂക്കള്‍.
കോടമഞ്ഞു പുതച്ച താഴ് വാരങ്ങളെ കീറുമുറച്ചുള്ള പാതകളുടെ വശങ്ങളിലെല്ലാം ചെറിയ വെള്ളച്ചാട്ടങ്ങള്‍ ദൃശ്യമാണ്. പശ്ചിമഘട്ടത്തിലെ നനവാര്‍ന്ന പാറക്കെട്ടുകളില്‍ വളരുന്ന ചെറു സസ്യമാണിത്. ഇതിന്റെ വേരുകള്‍ പാറകളില്‍ പറ്റിപ്പിടിച്ചു വളരുന്നു. രണ്ടോ മൂന്നോ ഇലകള്‍ മാത്രമാണ് സസ്യത്തിന് ഉണ്ടാവുക. അവ ദീര്‍ഘവൃത്തം, വൃത്തം, ഹൃദയകാരം എന്നിങ്ങനെ പല രൂപത്തില്‍ കാണപ്പെടുന്നു. എന്നാല്‍ ചെടികളില്‍ വിരിയുന്ന ചെറുപുഷ്പമാണ് മനം കവരുന്നത് .
ഒരേ സമയം ഒന്നിലധികം പൂക്കള്‍ വിരിയും. പൂക്കള്‍ ഒന്നിലധികം ദിവസം നിലനില്‍ക്കും. വെളുപ്പ് മുതല്‍ കടുംപിങ്ക് വരെ പല കളറുകളില്‍ പൂക്കള്‍ കാണാനാകുന്നുണ്ട്. പൂവിന്റെ ആകൃതിയിലും ആകര്‍ഷണീയത കൂടുതലാണ്. പൂവിന് നാല് ദളങ്ങളാണുള്ളത്. അവ രണ്ടെണ്ണം വശങ്ങളിലേക്കും രണ്ടെണ്ണം താഴേക്കുമാണ് . ബാല്‍സം ചെടികള്‍ക്ക് പൊതുവെയുള്ള പൂവിന്റെ വാല് ഇതിനും കാണാം. മണ്‍സൂണിന്റെ അവസാനത്തോടെ ഈ ചെടികള്‍ നശിക്കുകയും ഈ വസന്തം അവസാനിക്കുകയും ചെയ്യും. പിന്നീട് അടുത്ത മണ്‍സൂണ്‍ കാലത്തിലെ ചെടികള്‍ പൂക്കുകയുള്ളുവെന്നാണ് പറയപ്പെടുന്നത്. എന്തൊക്കെയായാലും ഓണോത്സവ നാളുകളില്‍ ഹൈറേഞ്ചിലേക്ക് എത്തുന്നവരെ വഴിയരികിലെ ഈ കാഴ്ച ഏറെ ആകര്‍ഷിക്കുന്നു.
What's Your Reaction?






