ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മഹാസംഗമം 18ന്

ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മഹാസംഗമം 18ന്

Sep 16, 2024 - 23:41
 0
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മഹാസംഗമം 18ന്
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ പൂര്‍വ വിദ്യാര്‍ഥി മഹാസംഗമം 18ന് നടക്കും. 1962 മുതല്‍ പഠിച്ചിറങ്ങിയ 2000ലേറെ പേര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് രജിസ്‌ട്രേഷന്‍, ഒന്നിന് ബാച്ച് സംഗമം, കലാപരിപാടികള്‍, 1.45ന് പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനാകും. എം എം മണി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. മോണ്‍. ജോസ് കരിവേലിക്കല്‍ ഉപഹാരം സമ്മാനിക്കും. ഫാ. ലൂക്ക് തച്ചാപറമ്പില്‍ മുന്‍ അധ്യാപകരെ ആദരിക്കും. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, എ കെ ഷാജിമോന്‍, ഷിബു കണ്ടത്തില്‍, മോഹനന്‍ നായര്‍, ജിജി എബ്രഹാം, എം വി ജോര്‍ജ്കുട്ടി, കെ എം മാത്യു റോണി എബ്രഹാം തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്, മ്യൂസിക്കല്‍ ഫ്യൂഷന്‍. ആറിന് കവി മുരുകന്‍ കാട്ടാക്കടയുടെ കാവ്യസന്ധ്യ, തുടര്‍ന്ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാര്‍ഥി സംഗമം പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി അധ്യക്ഷനാകും. മുന്‍നിര പ്രവര്‍ത്തകരെയും സ്‌പോണ്‍സര്‍മാരെയും കട്ടപ്പന എഎസ്പി രാജേഷ്‌കുമാര്‍ ആദരിക്കും. എട്ടിന് ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കല്‍ ആന്‍ഡ് കോമഡി മെഗാനൈറ്റ്, 9.30ന് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്. ചടങ്ങില്‍ 12 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജിന്‍സണ്‍ വര്‍ക്കി, എ കെ ഷാജിമോന്‍, ബിന്ദു ഷിബു, സജിദാസ് മോഹന്‍, ബീയമ്മ മാത്യു, ബിനോയി തറക്കുന്നേല്‍, കിരണ്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow