എസ്റ്റേറ്റിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
എസ്റ്റേറ്റിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
കുമളി: എസ്റ്റേറ്റ് മേഖല കേന്ദ്രീകരിച്ചു മോഷണം നടത്തിയ യുവാവിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ആനവിലാസം കല്ലേപ്പുര മേലേടത്തു വീട്ടിൽ ജയകുമാറാണ് പോലീസ് പിടിയിലായത്. മോഷണ ശേഷം ഒളിവിൽ പോയ പ്രതിയെ കമ്പത്ത് നിന്നും പിടികൂടി.
കഴിഞ്ഞ മാസം 22,24 തീയതികളിലാണ് ആനവിലാസത്തിന് സമീപ എസ്റ്റേറ്റുകളിൽ മോഷണം നടക്കുന്നത്.22-ആം തീയതി സ്വകാര്യ എസ്റ്റേറ്റിൽ നിന്നും എയർ ഗൺ, സ്ലീപ്പിങ് ബാഗ് എന്നീവക്കൊപ്പം 2500 രൂപയും മോഷണം പോയി.. രണ്ടു ദിവങ്ങൾക്ക് ശേഷമാണ് ഇവിടെ തന്നെയുള്ള കണ്ണമല എസ്റ്റേറ്റിലുള്ള ലയങ്ങൾ കുത്തിതുറന്ന് പണവും സ്വർണവും അപഹരിക്കുന്നത്. തൊട്ടടുത്തുള്ള ലയങ്ങളിൽ നിന്നും രണ്ടു പവൻ തൂക്കം വരുന്ന സ്വർണഭരണങ്ങൾക്ക് പുറമെ ഏകദേശം 23000 രൂപയുംമോഷണം പോയി .. മോഷണ ശേഷം മോഷണം നടത്തിയ ലയത്തിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതാണ് രീതി . പ്രതി പോലീസ് വലയിൽ ആകാൻ കാരണം. ജയകുമാർ മുൻപും സമാനമായ രീതിയിൽ കവർച്ച നടത്തിയതിനു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയായ ജയകുമാർ തമിഴ്നാട്ടിലെ കമ്പത്തു നിന്നുമാണ് പോലീസ് പിടിയിലായത്.
കുമളി പോലീസ് സ്റ്റേഷൻ സി ഐ ജോബി ആന്റണി,എസ് ഐ.ലിജോ പി മണി,എ എസ് ഐ. സുബൈർ എസ്,
ഷിജു മോൻ, ആർ,സാദിഖ് എസ്,സലീൽ രവി,അഷറഫ് പി.എച്ച് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്...
What's Your Reaction?

