സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കട്ടപ്പനയില്‍ വയോജന ദിനം ആചരിച്ചു

സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കട്ടപ്പനയില്‍ വയോജന ദിനം ആചരിച്ചു

Oct 1, 2024 - 20:28
 0
സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കട്ടപ്പനയില്‍ വയോജന ദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി വയോജന ദിനാചരണവും വനിതാ സബ് കമ്മിറ്റി സംഗമവും നടത്തി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വാര്‍ധക്യത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ എച്ച്ആര്‍ഡി ഇന്റര്‍നാഷണല്‍ ട്രെയ്‌നര്‍ ബാബു സെബാസ്റ്റ്യന്‍ ക്ലാസെടുത്തു. യൂണിയന്‍ ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ സോണിയ ജയ്ബി, ത്രേസ്യാമ്മ മാത്യു, കെ. ശശിധരന്‍, ലീലാമ്മ ഗോപിനാഥ്, ആര്‍ മുരളീധരന്‍, ടി.വി. സാവിത്രി, കെ.വി. വിശ്വനാഥന്‍, കെ എസ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇടക്കാല കൗണ്‍സില്‍ യോഗം ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണ കുടിശിഖ അനുവദിക്കുക, ക്ഷാമാശ്വാസ കുടിശിക ഗഡുക്കള്‍ അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ നടപടി ഉടന്‍ ആരംഭിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 30ന് തൊടുപുഴയില്‍ റാലിയും ധര്‍ണയും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow