ആമസോണ്‍ ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന: തൃശൂര്‍ സ്വദേശി കട്ടപ്പനയില്‍ പിടിയില്‍
ആമസോണ്‍ ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന: തൃശൂര്‍ സ്വദേശി കട്ടപ്പനയില്‍ പിടിയില്‍
ഇടുക്കി: ആമസോണ്‍ ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ കട്ടപ്പന എക്‌സൈസ് സംഘം പിടികൂടി. തൃശൂര്‍ തോട്ടപ്പടി കരുവന്നൂക്കാരന്‍ ശ്രീജിത്ത് കെ എസ് ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 1.374ഗ്രാം കഞ്ചാവും ഇത് കടത്താനുപയോഗിച്ച ബൈക്കും പിടികൂടി. കട്ടപ്പന എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി- കട്ടപ്പന റൂട്ടില്‍ മുളകരമേട് ഭാഗത്തുവച്ചാണ് യുവാവിനെ പിടികൂടിയത്. ഡെലിവറി ബോയി ചമഞ്ഞ് ബൈക്കില്‍ എത്തിയതില്‍ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കട്ടപ്പന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എഫ് അതുല്‍ ലോനനോടൊപ്പം മറ്റ് ഉദ്യോഗസ്ഥരായ മനോജ് സെബാസ്റ്റ്യന്‍, ജോബി തോമസ്, അനീഷ് ടി എ, ശ്രീകുമാര്‍ എസ്, ലിജോ ജോസഫ്, ബിജുമോന്‍ പി കെ, ഷിജില്‍ ജിപി, സിന്ധു വേലായുധന്‍, റോണി ആന്റണി, അജേഷ് വി എം എന്നിവര്‍ പങ്കെടുത്തു
What's Your Reaction?