കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി മുരിക്കാശേരിയില്‍ ജനപ്രതിനിധി സംഗമം നടത്തി

കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി മുരിക്കാശേരിയില്‍ ജനപ്രതിനിധി സംഗമം നടത്തി

Feb 19, 2026 - 10:39
 0
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി മുരിക്കാശേരിയില്‍ ജനപ്രതിനിധി സംഗമം നടത്തി
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. എഐസിസി അംഗം അഡ്വ: ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടതുപക്ഷ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് മുഖ്യ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്രമാത്രം ജനങ്ങളുടെ ശാപം ഏറ്റുവാങ്ങിയ മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും സംസ്ഥാനത്തെ മുച്ചൂടും മുടിച്ച സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനും ധൂര്‍ത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരായുള്ള ജനാവിധിയായിരിക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്ക് കീഴില്‍ വരുന്ന കൊന്നത്തടി, വാത്തിക്കുടി, കാമാക്ഷി, കാഞ്ചിയാര്‍ പഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭയിലെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങളുടെയും സംഗമമാണ് സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, കെപിസിസി നിര്‍വഹക സമ്മിതിയംഗം എ പി ഉസ്മാന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം ഡി അര്‍ജുനന്‍, എസ് ടി അഗസ്റ്റിന്‍, അഡ്വ. കെ ജെ ബെന്നി, മനോജ് മുരളി, ജെയ്സണ്‍ കെ ആന്റണി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി കെ പ്രസാദ്, വിനോദ് ജോസഫ്, നേതാക്കളായ മിനി സാബു, പി എ സജി, ജോസ് മുത്തനാട്ട്, ഷാജി വെള്ളം മാക്കല്‍, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, സിജു ചക്കുംമൂട്ടില്‍, സാജു കാരക്കുന്നേല്‍, അനീഷ് മണ്ണൂര്‍, പി എം ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow