കാന്തല്ലൂരില്‍ വീണ്ടും കാട്ടാനയാക്രമണം: ഒരാള്‍ക്ക് പരിക്ക്
കാന്തല്ലൂരില്‍ വീണ്ടും കാട്ടാനയാക്രമണം: ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: കാന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കാന്തല്ലൂര്‍ തെക്കേല്‍ തോമസിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പുളിപറിക്കാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. അപ്പോള്‍ തോമസിന് ഒപ്പമുണ്ടായിരുന്നയാള്‍ ബഹളമുണ്ടാക്കിയതോടെ കാട്ടാന പിന്‍മാറി. തുടര്‍ന്ന് സമീപവാസികള്‍ തോമസിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ഇന്ന് വീണ്ടും ആക്രമണമുണ്ടായത്.
What's Your Reaction?






