എഴുകുംവയല്‍ ജയ്മാതാ എല്‍പി സ്‌കൂള്‍ വാര്‍ഷികവും പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും 10ന്
എഴുകുംവയല്‍ ജയ്മാതാ എല്‍പി സ്‌കൂള്‍ വാര്‍ഷികവും പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും 10ന്

ഇടുക്കി: എഴുകുംവയല്‍ ജയ്മാതാ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും 57-ാമത് വാര്‍ഷികവും 10ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വെഞ്ചിരിപ്പ് കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം മുന്‍ മാനേജര്‍ ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി നിര്‍വഹിക്കും. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍ അധ്യക്ഷനാകും. ഹെഡ്മിസ്ട്രസ് ആനി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കട്ടപ്പന ഡിഇഒ മണികണ്ഠന്‍ പി.കെ. മുഖ്യപ്രഭാഷണം നടത്തും. മുഖ്യ വികാരി ജനറാള്‍ മോണ്‍ ജോസ് കരിവേലിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. എന്‍ഡോവ്‌മെന്റ് വിതരണം വികാരി ജനറല്‍ മോണ്‍. എബ്രഹാം പുറയാറ്റും, പ്രൊഫിഷന്‍സി വിതരണം ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാറും, ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡ് കട്ടപ്പ എഇഒ യശോധരന്‍ കെകെയും വിതരണം ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടക്കും.
What's Your Reaction?






