അടിമാലി- കുമളി ദേശീയപാത നവീകരണം: സര്‍വേ നടപടികള്‍ പൂര്‍ത്തിയായി
അടിമാലി- കുമളി ദേശീയപാത നവീകരണം: സര്‍വേ നടപടികള്‍ പൂര്‍ത്തിയായി

ഇടുക്കി: അടിമാലി-കുമളി ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിനാവശ്യമായ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി പാതയുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. നിര്‍മാണം തുടങ്ങുന്ന ദിവസം നിശ്ചയിച്ചിട്ടില്ലെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. പരമാവധി വളവുകള്‍ കുറച്ച് റോഡിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് സര്‍വേ നടത്തിയിട്ടുള്ളത്. ചിലയിടങ്ങളില്‍ പാലങ്ങളും ചെറുതോണി ,കട്ടപ്പന ഉള്‍പ്പെടെയുള്ള ടൗണുകളില്‍ വണ്‍വേ സൗകര്യവും പ്രയോജനപ്പെടുത്തും. പാതയുടെ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയ്ക്കും കൂടുതല്‍ പ്രയോജനകരമാകും. അടിമാലിയില്‍ നിന്ന് കട്ടപ്പന, കുമളി ഭാഗങ്ങളിലേക്കുള്ള യാത്ര വേഗത്തിലാകും.
What's Your Reaction?






