ശാന്തന്‍പാറയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ശാന്തന്‍പാറയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്ത് നാഷണല്‍ ആയുഷ് മിഷന്‍ ശാന്തന്‍പാറ ഹോമിയോ ആശുപത്രി, ഗവ ആയുര്‍വേദ ആശുപത്രി തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്കായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ശാന്തന്‍പാറ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന ക്യാമ്പ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ് ഉദ്ഘാടനം ചെയ്തു. ജീവിത ശൈലിരോഗ നിര്‍ണയം ,സൗജന്യ മെഡിക്കല്‍ ലാബ്, വയോധികര്‍ക്കായുള്ള യോഗ പരിശീലനം, സൗജന്യ മരുന്ന് വിതരണം, എന്നിവയാണ് ക്യാമ്പിലൂടെ നടപ്പിലാക്കിയത്. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എല്‍ബി എല്‍ദോസ് ,ഡോ. ഐശ്യര്യ മോഹനന്‍, ഡോ. ഷിമ ഷാജു ബോധവല്‍ക്കരണം നല്‍കി. വയോജനങ്ങള്‍ക്ക് പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നതിന്റെ ഭാഗമായി ഡോ. ചിഞ്ചുമോള്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ യോഗ പരിശീലനവും നല്‍കി. പഞ്ചായത്തംഗങ്ങളായ എം ഹരിചന്ദ്രന്‍, മനു റെജി ,എം കവിത, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






