ചൊക്രമുടിയിലെ അനധികൃത കയ്യേറ്റം: അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി
ചൊക്രമുടിയിലെ അനധികൃത കയ്യേറ്റം: അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി

ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടത്തിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതീവ പരിസ്ഥിതി ലോല മേഖലയിലാണ് റവന്യു ഉദ്യോഗസ്ഥരുടെ മൗന അനുവാദത്തോടെ പാറപൊട്ടിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയും മരങ്ങള്‍ മുറിച്ചു കടത്തിയും വ്യാപകമായ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയിരിക്കുന്നത്. പ്ലോട്ടുകള്‍ തിരിച്ചു വില്‍പ്പനക്കായിട്ടാണ് അനധികൃത നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയത്. ബ്ലോക്ക് നമ്പര്‍ 005 ല്‍ സര്‍വേ നമ്പര്‍ 27/ 1 259 / 16 -ല്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ റവന്യു വകുപ്പ് നല്‍കിയ അനുമതിയുടെ പുറകിലാണ് പ്ലോട്ടുകള്‍ തിരിച്ചുള്ള വ്യാപക വില്‍പ്പന നടന്നിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ അറുപതിലധികം പ്ലോട്ടുകള്‍ വില്‍ക്കുകയും നിരവധി പേര്‍ സ്ഥലം വാങ്ങുന്നതിനായി അഡ്വാന്‍സ് നല്‍കിട്ടുള്ളതായും പ്രദേശവാസികള്‍ പറഞ്ഞു. പരിസ്ഥിതിലോല മേഖല ഇടിച്ചു നിരത്തി വില്‍പ്പന നടത്തിയതിലൂടെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൈകളില്‍ എത്തിയത് കോടികളാണ്. സെന്ററിനു രണ്ട് ലക്ഷം മുതല്‍ നാല് ലക്ഷം വരെയുള്ള നിരക്കിലാണ് ഭൂമി പ്ലോട്ടുകളായി തിരിച്ചു വിറ്റിരിക്കുന്നത്.
What's Your Reaction?






