ഗോട്ടിന് സ്വീകരണമൊരുക്കി പ്രിയമുടന്‍ നന്‍ബന്‍സ്
ഗോട്ടിന് സ്വീകരണമൊരുക്കി പ്രിയമുടന്‍ നന്‍ബന്‍സ്

ഇടുക്കി: ഇളയദളപതി വിജയ് ഇരട്ട വേഷങ്ങളിലെത്തുന്ന ചിത്രം ഗോട്ടിന്റെ റിലീസിന് ഉഗ്രസ്വീകരണം ഒരുക്കി പ്രിയമുടന്‍ നന്‍ബന്‍സ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു കേരളത്തില്‍ സിനിമയുടെ റിലീസ്. എ.ജി.എസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച് വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത തമിഴ് ഭാഷാ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വിജയിയുടെ 68-ാമത്തെ ചിത്രമായതിനാല്‍ 2023 മെയ് മാസത്തില്‍ ദളപതി 68 എന്ന താല്‍ക്കാലിക തലക്കെട്ടില്‍ ചിത്രം പ്രഖ്യാപിച്ചിരുന്നു. 2023 ഡിസംബറില്‍ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫി 2023 ഒക്ടോബറില്‍ ചെന്നൈയില്‍ ആരംഭിച്ചു. തുടര്‍ന്ന് തായ്ലന്‍ഡില്‍ ഒരു ഷെഡ്യൂളും. കൂടെ ഹൈദരാബാദില്‍ മറ്റൊന്ന് എന്നിങ്ങനെ പല ഷെഡ്യൂളുകളും തീരുമാനിച്ചു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം സിദ്ധാര്‍ത്ഥ നുനിയും വെങ്കട്ട് രാജനും നിര്‍വഹിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പ്രകാശനം മുതലുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ടാണ് ചിത്രം റിലീസ് ചെയ്തത്. കട്ടപ്പനയില്‍ പ്രിയമുടന്‍ നന്‍ബന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് ജെറിന്‍ തോമസ് , സെക്രട്ടറി സോബിന്‍ മാത്യു, വിഷ്ണു ബിജു, പി ആര്‍ അനൂപ്, സിജോ മോന്‍ ബാബു, ജെ സെബിന്‍, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






