ദേവികുളത്ത് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ നടപടിയില്ല
ദേവികുളത്ത് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ നടപടിയില്ല
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളത്ത് റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ നടപടിയില്ല. 2024 ജൂണിലാണ് സംഭവം. ശക്തമായ മഴയില്‍ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. നിലവില്‍ ഒരു വാഹനത്തിനുമാത്രമേ ഇതുവഴി കടന്നുപോകാന്‍ സാധിക്കുകയുള്ളു. ഇത് ഗതാഗതകുരുക്കിന് കാരണമാകുന്നതിനൊപ്പം എതിരെ വരുന്ന വാഹനങ്ങള്‍ കാണാതെ അപകടങ്ങളും ഉണ്ടാകാറുണ്ട്. മണ്ണ് നീക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും സബ് കലക്ടറടക്കം നിര്‍ദേശം നല്‍കിയിട്ടും ദേശീയപാത അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. ദേവികുളത്തെ ടോള്‍ പിരിവ് തടയുന്നതടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.
What's Your Reaction?