വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടന്നു. പഞ്ചായത്ത് തല പ്രവേശനോത്സവം ഗവ. യുപി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്തു. ഒന്നിച്ച് ഒന്നായി ഒന്നാകാം എന്ന സര്‍ക്കാരിന്റെ സന്ദേശം ഉയര്‍ത്തിയാണ് കുട്ടികളെ വരവേറ്റത്. സ്‌കൂള്‍ പരിസരത്തുനിന്നാരംഭിച്ച റാലിയില്‍ കുട്ടികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്തു. പിടിഎ പ്രസിഡന്റ് ഡാനിയല്‍ അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീരാമന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് എന്നിവര്‍ സംസാരിച്ചു.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി എം നൗഷാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍ പിടിഎ, എംപിടിഎ അംഗങ്ങള്‍ അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മൊമെന്റോ നല്‍കി അനുമോദിച്ചു.
വണ്ടിപ്പെരിയാര്‍ ഗവ. എല്‍ പി സ്‌കൂള്‍ നടന്ന പ്രവേശനോത്സവം അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ ഗ്രാമ്പി എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത് ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണന്‍, പഞ്ചായത്തംഗം ദേവി ഈശ്വരന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം സുരേഷ് എന്നിവര്‍ സംസാരിച്ചു.
വണ്ടിപ്പെരിയാര്‍ സെന്റ് മാത്യൂസ് എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്നാണ് കുട്ടികളെ വരവേറ്റത്. സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വള്ളക്കടവ് ഗവ. ഹൈസ്‌കൂള്‍, മാമല ഫാത്തിമ മാതാ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും പ്രവേശനോത്സവം നടന്നു.
What's Your Reaction?






