കിസാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന നേതൃ ശില്‍പശാല 13,14 തീയതികളില്‍ വാഗമണ്ണില്‍
കിസാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന നേതൃ ശില്‍പശാല 13,14 തീയതികളില്‍ വാഗമണ്ണില്‍
ഇടുക്കി: കിസാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന നേതൃ ശില്‍പശാലയും 7-ാമത് സ്ഥാപക ദിനാഘോഷവും 13,14 തീയതികളില്‍ വാഗമണ്‍ ലീ മാക്രോ പാലസില്‍ നടക്കും. 14ന് നടക്കുന്ന സ്ഥാപക ദിനാഘോഷം അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. 'ആരോഗ്യമുള്ള കര്‍ഷകന്‍ സമ്പന്നമായ രാഷ്ട്രം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനതല ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ഭാരവാഹികള്‍, യൂണിറ്റ് പ്രതിനിധികള്‍, കര്‍ഷക നേതാക്കള്‍, യുവജന-വനിതാ വിഭാഗം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. കര്‍ഷകരുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക പുരോഗതിയെ ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട സംഘടന ഇന്ന് രാജ്യത്തുടനീളമുള്ള കര്‍ഷക കൂട്ടായ്മകളെ ഏകോപിപ്പിക്കുന്ന ശക്തമായ പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞു. കര്‍ഷക പരിശീലനം, ഓര്‍ഗാനിക് കാര്‍ഷിക പദ്ധതികള്‍, ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനികള്‍, അഗ്രി മാര്‍ക്കറ്റിങ്, യുവജന-വനിതാ ശാക്തീകരണം, അഗ്രി ടൂറിസം, കര്‍ഷക ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ് തുടങ്ങിയ നിരവധി മേഖലകളില്‍ സംഘടന പ്രവര്‍ത്തിച്ചുവരുന്നു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയും ഗ്രാമീണ മേഖലയില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും യുവതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതാണ് കെഎസ്എസിന്റെ പ്രധാന ലക്ഷ്യം. ശില്‍പശാലയുടെ ഭാഗമായി പ്രത്യേക സെമിനാറുകള്‍, അവാര്‍ഡ് വിതരണം, സാംസ്‌കാരിക പരിപാടികള്‍, ദേശീയ ഐക്യസന്ദേശ യാത്ര, എന്നിവയും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോണ്‍ പി എ, പ്രശാന്ത് പി ഞവരക്കാട്ട്, ചാക്കോ ഐസക് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?