വണ്ടിപ്പെരിയാറിലെ 7 ഇറച്ചിക്കടകള്‍ പൂട്ടി

വണ്ടിപ്പെരിയാറിലെ 7 ഇറച്ചിക്കടകള്‍ പൂട്ടി

Oct 22, 2025 - 13:16
 0
വണ്ടിപ്പെരിയാറിലെ 7 ഇറച്ചിക്കടകള്‍ പൂട്ടി
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഇറച്ചി കടകള്‍ക്ക് വീണ്ടും പൂട്ടിട്ട് ഹൈക്കോടതി. 7 മാംസ വ്യാപാരസ്ഥാപനങ്ങളാണ് ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇവിടെനിന്നും ഒഴുകിയെത്തുന്ന അറവുമാലിന്യങ്ങള്‍ പെരിയാര്‍ ചോറ്റുപാറ കൈത്തോട്ടിലും പെരിയാര്‍നദിയിലും എത്തി ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസിന് അടക്കം ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഈ വ്യാപാരസ്ഥാപനങ്ങള്‍ അടച്ച് പൂട്ടണമെന്ന് സ്വകാര്യവ്യക്തി കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സ്ഥാപനങ്ങള്‍ പൂട്ടിയത്. ദീപാവലിയോടനുബന്ധിച്ച് ചില വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ഇത് അധികാരികള്‍ ശ്രദ്ധിച്ചില്ലെന്ന് ചൂണ്ടിക്കാണ്ടി വീണ്ടും സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് സ്ഥാപനങ്ങള്‍ സീല്‍ വച്ച് പൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ഇതിനിടെ മാംസവ്യാപാരികള്‍ തങ്ങളുടെ ഉപജീവനമാര്‍ഗമായ സ്ഥാപനങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും ഇവരുടെ ഹര്‍ജി കോടതി തള്ളുകയാണ് ഉണ്ടായത്. സീല്‍ പൊട്ടിക്കുകയോ, വ്യാപാരസ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ ഉടമകള്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്യും. പഞ്ചായത്ത് സെക്രട്ടറി ബിനോയ് പി ടി, അസിസ്റ്റന്റ് സെക്രട്ടറി ജിജോമോന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സബ് ഇന്‍സ്പെക്ടര്‍ ടി എസ് ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് സീല്‍ വച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow