കേരള പൊലീസ് സ്മൃതിദിനത്തില്‍ രക്തദാനം നടത്തി കട്ടപ്പന പൊലീസ്
കേരള പൊലീസ് സ്മൃതിദിനത്തില്‍ രക്തദാനം നടത്തി കട്ടപ്പന പൊലീസ്

ഇടുക്കി: കേരള പൊലീസ് സ്മൃതിദിനത്തില്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ രക്തദാനം നടത്തി കട്ടപ്പന പൊലീസ്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍ ഉദ്ഘാടനം ചെയ്തു. സേനയുടെ ഭാഗമായി മരണപ്പെട്ടുപോയ ഉദ്യോഗസ്ഥരുടെ ഓര്‍മയ്ക്കായാണ് എല്ലാവര്‍ഷവും ഒക്ടോബര്‍ 21 സ്മൃതി ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം സംരക്ഷ എന്ന പേരില്‍ മെഗാ രക്തദാനക്യാമ്പ് നടത്തുന്നത്. സിബി തോമസ് അധ്യക്ഷ നായി. സെന്റ് ജോണ്‍സ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. അനില്‍ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി പിആര്‍ഒ, പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനീഷ് കുമാര്‍ എസ് എന്നിവര്‍ സംസാരിച്ചു. ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ രക്തദാനത്തിന് രജിസ്റ്റര്‍ ചെയ്തു.
What's Your Reaction?






