അയ്യപ്പന്‍കോവില്‍ മാലിന്യ സംഭരണകേന്ദ്രത്തിന്റെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നതായി പരാതി
അയ്യപ്പന്‍കോവില്‍ മാലിന്യ സംഭരണകേന്ദ്രത്തിന്റെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നതായി പരാതി

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാലിന്യ സംഭരണകേന്ദ്രത്തിന്റെ നിര്‍മാണം ആവശ്യത്തിന് തൊഴിലാളികളില്ലാത്തതിനാല്‍ ഇഴഞ്ഞി നീങ്ങുന്നതായി പരാതി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ശുചിത്വ മിഷന്റെ 30 ലക്ഷം രൂപ ചിലവഴിച്ചാണ് മാലിന്യ സംഭരണകേന്ദ്രം നിര്‍മിക്കുന്നത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മസേന സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സ്റ്റോക്ക് ചെയ്യുന്നതിനും തരം തിരിക്കുന്നതിനും സൗകര്യമുണ്ടായിരുന്നില്ല. തുമ്പോര്‍ മൂഴിപ്ലാന്റില്‍ സ്റ്റോക്ക് ചെയ്ത്, സര്‍ക്കാര്‍ മൃഗാശുപത്രിക്ക് മുന്നിലിട്ടാണ് തരം തിരിച്ചിരുന്നത്. ഇതിന് പരിഹാരം കാണാനാണ് ശുചിത്വ മിഷന്‍ 30 ലക്ഷം രൂപ അനുവദിച്ചത്.
അയ്യപ്പന്‍ കോവില്‍ മാര്‍ക്കറ്റിന് സമീപത്തുണ്ടായിരുന്ന പഴയ രണ്ട് കെട്ടിടം പൊളിച്ച് നീക്കിയാണ് മാലിന്യസംഭരണകേന്ദ്രം നിര്‍മിക്കുന്നത്. മുമ്പ് കെട്ടിടം പൊളിച്ച് നീക്കാന്‍ കാലതാമസം നേരിട്ടിരുന്നു.തുടര്‍ന്ന് തടസമെല്ലാം തരണം ചെയ്ത് നിര്‍മാണം ആരംഭിച്ചിട്ട് 1 മാസം കഴിഞ്ഞിട്ടും മാര്‍ച്ച് 31 ന് തീരേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. മാലിന്യ സംഭരണ കേന്ദ്രത്തിന്റ നിര്‍മാണം ആരംഭിച്ചപ്പോള്‍ ഇവിടെ നിന്നും നീക്കിയ മാലിന്യത്തിന്റെ സ്ഥാനത്ത് വീണ്ടും മാലിന്യം കുമിഞ്ഞു കൂടുകയും ചെയ്തു. സമയബന്ധിതമായി എംസി എഫിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് ഇടപെടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






