കര്‍ക്കിടക വാവുബലിക്ക് ഒരുങ്ങി അയ്യപ്പന്‍കോവില്‍ പുരാതന ശ്രീ ധര്‍മശാസ്താ ക്ഷേത്രം
കര്‍ക്കിടക വാവുബലിക്ക് ഒരുങ്ങി അയ്യപ്പന്‍കോവില്‍ പുരാതന ശ്രീ ധര്‍മശാസ്താ ക്ഷേത്രം
ഇടുക്കി: അയ്യപ്പന്‍കോവില്‍ പുരാതന ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 12ന് പുലര്‍ച്ചെ 5.30 മുതലാണ് ബലിതര്‍പ്പണം ആരംഭിക്കുന്നത്. ഭക്തര്‍ക്ക് വാഹനത്തില്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ ക്ഷേത്രം ഭരണസമിതി റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഉപ്പുതറ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കാക്കത്തോട്ടില്‍ കടത്തുവള്ളം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന ഭാഗത്ത് നിന്നുള്ളവര്‍ക്ക് കോഴിമല റോഡ് വഴി ദേവീക്ഷേത്രത്തിന് സമീപംവരെ വാഹനത്തില്‍ എത്താവുന്ന രീതിയിലാണ് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ബലിതര്‍പ്പണത്തിനുശേഷം പുലര്‍ച്ചെ മുതല്‍ ഔഷധ കഞ്ഞി സേവയ്ക്കും ക്ഷേത്രം ഭരണസമിതി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം തിലഹവനത്തിനും സായൂജ്യപൂജയും ക്ഷേത്രത്തില്‍ നടക്കും. 16ന് ക്ഷേത്രാങ്കണത്തില്‍ ഓണസദ്യയും അന്നേദിവസം നിര്‍ധനരായ 100 പേര്‍ക്ക് അരിവിതരണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് ഷാജി കെ എ, സെക്രട്ടറി എം എസ് പ്രശാന്ത്, ജോയിന്റ് സെക്രട്ടറി രാജേഷ് വി കെ, മണികണ്ഠന്‍ പി ഡി, സജി ചന്ദ്രന്‍, സലി ചന്ദ്രന്‍, ദിലീപ് വലിയവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?