ട്രാക്കില്‍ പറക്കും ഡോക്ടര്‍: ലോക മെഡി അത്ലറ്റിക് മീറ്റില്‍ രാജ്യത്തിനുവേണ്ടി ഇരട്ടസ്വര്‍ണം നേടി ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡോ. ആല്‍വിന്‍ ആന്റണി

ട്രാക്കില്‍ പറക്കും ഡോക്ടര്‍: ലോക മെഡി അത്ലറ്റിക് മീറ്റില്‍ രാജ്യത്തിനുവേണ്ടി ഇരട്ടസ്വര്‍ണം നേടി ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡോ. ആല്‍വിന്‍ ആന്റണി

Jun 14, 2025 - 13:32
 0
ട്രാക്കില്‍ പറക്കും ഡോക്ടര്‍: ലോക മെഡി അത്ലറ്റിക് മീറ്റില്‍ രാജ്യത്തിനുവേണ്ടി ഇരട്ടസ്വര്‍ണം നേടി ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡോ. ആല്‍വിന്‍ ആന്റണി
This is the title of the web page

ഇടുക്കി: ലോക മെഡി അത്ലറ്റിക് മീറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ഇരട്ട സ്വര്‍ണം നേടി ഇടുക്കിയുടെ അഭിമാനമായി ഡോ. ആല്‍വിന്‍ ആന്റണി. സ്‌പെയിനിലെ ബാര്‍സിലോണയില്‍ നടക്കുന്ന മീറ്റില്‍ 100, 200 മീറ്റര്‍ ഓട്ടത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആല്‍വിന്‍ ആന്റണി സ്വര്‍ണം നേടിയത്. 55ലേറെ രാജ്യങ്ങളാണ് മീറ്റില്‍ മത്സരിക്കുന്നത്. ആല്‍വിന്‍ ആന്റണിയെ മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. കോവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്തയാളാണെന്നും കേരളത്തിനും രാജ്യത്തിനും ഏറെ അഭിമാനാര്‍ഹമായ നേട്ടമാണ് ആല്‍വിന്‍ കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow