പടമുഖം സ്‌നേഹമന്ദിരം വാര്‍ഷികവും വനിതാ ബ്ലോക്ക് ഉദ്ഘാടനവും
പടമുഖം സ്‌നേഹമന്ദിരം വാര്‍ഷികവും വനിതാ ബ്ലോക്ക് ഉദ്ഘാടനവും

ഇടുക്കി: മുരിക്കാശ്ശേരി പടമുഖം സ്‌നേഹമന്ദിരത്തിന്റെ 29-ാം വാര്‍ഷികവും, നവീകരിച്ച വനിതാ ബ്ലോക്കിന്റെ ഉദ്ഘാടനവും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കി രൂപതാ വികാരി ജനറാള്‍ ഫാ: ജോസ് കരിവേലിക്കല്‍ നവീകരിച്ച വനിതാ ബ്ലോക്കിന്റെ വെഞ്ചിരിപ്പു കര്‍മ്മം നിര്‍വ്വഹിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, വാത്തിക്കുടി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിതാ സജീവ്, ബ്രദര്‍ വി.സി. രാജു, പൊതുപ്രവര്‍ത്തകരായ നോബിള്‍ ജോസഫ്, കെ.എം. ജലാലുദീന്‍ , ജോസ് പുലിക്കോടന്‍ സജീവ് കെ.ആര്‍, സ്‌നേഹമന്ദിരം ഡയറക്ടര്‍മാരായ ഷൈനി രാജു, നിബിന്‍ രാജു, ജോര്‍ജ് അമ്പഴം , ബിജി ജോസഫ്, തോമസ് എം. ചാക്കോ, മോഹനന്‍ ഇടപ്പാട്ട് തുടങ്ങിയ സംസാരിച്ചു.
What's Your Reaction?






