രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവുമായി മുരിക്കാശേരി പൊലീസ്
രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവുമായി മുരിക്കാശേരി പൊലീസ്

ഇടുക്കി: സോഷ്യല്‍ പൊലീസിങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കായി മുരിക്കാശേരി പൊലീസ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. മുരിക്കാശേരി മാതാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ച ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, മൊബൈല്‍ ഫോണിന്റെ ഉപയോഗം എന്നിവ സംബന്ധിച്ച് എസ്‌ഐ അജി അരവിന്ദ് ക്ലാസെടുത്തു. ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിവൈഎസ്പി ബി. കൃഷ്ണകുമാര്‍ അധ്യക്ഷനായി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ ജോസഫ്, മുരിക്കാശേരി എസ്എച്ച്ഒ അനില്‍കുമാര്‍, എസ്‌ഐ കെ ഡി മണിയന്‍, സിപിഒമാരായ രതീഷ്, ജിജി സി.ടി, സേവ്യര്‍, ഡിജി പി വര്‍ഗ്ഗീസ്, ധന്യ, സുനില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






