മൂന്നാര്‍ ബോഡിമെട്ട് ദേശിയപാതയോരത്ത് മാലിന്യം തള്ളല്‍ രൂക്ഷം
മൂന്നാര്‍ ബോഡിമെട്ട് ദേശിയപാതയോരത്ത് മാലിന്യം തള്ളല്‍ രൂക്ഷം

ഇടുക്കി: മൂന്നാര്‍ ബോഡിമെട്ട് ദേശീയ പാതയോരത്ത് മാലിന്യ കൂമ്പാരം. ആനയിറങ്കലിനും പെരിയകനാലിനും ഇടയില്‍ പല ഭാഗങ്ങളില്‍ മാലിന്യം തള്ളിയിട്ടുണ്ട്. ഭക്ഷണഅവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും അടക്കമുള്ള മാലിന്യങ്ങളാണ് തള്ളിയിരിക്കുന്നത് . നിരവധി വിനോദ സഞ്ചാരികള്‍ കടന്നു പോകുന്ന മേഖലയില്‍ മാലിന്യം തള്ളുന്നത് വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
സമീപത്തെ റിസോര്‍ട്ടുകളില്‍ നിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമാണ് മാലിന്യം പൊതുസ്ഥലത്ത് ഇടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
What's Your Reaction?






