മുരിക്കാട്ടുകുടി സ്‌കൂളിലെ ആമ്പല്‍ കുളത്തിന്റെ ഉദ്ഘാടനം നടത്തി
മുരിക്കാട്ടുകുടി സ്‌കൂളിലെ ആമ്പല്‍ കുളത്തിന്റെ ഉദ്ഘാടനം നടത്തി

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച ആമ്പല്‍ കുളം കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികളുടെയും അധ്യാപിക ശീജാ ഡി വിയുടെയും നേതൃത്വത്തിലാല്‍ കോഴിമല സ്വദേശി അജിയാണ് കുളം നിര്‍മിച്ചത്. മാധ്യമപ്രവര്‍ത്തകനയ ഭരത് മോഹനും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് അജി കോഴിമലയെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് പ്രിന്‍സ് മാറ്റപ്പള്ളി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ, ഹെഡ്മാസ്റ്റര്‍ മുനിസ്വാമി എസ് എന്നിവര്‍ സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ജെയ്‌മോന്‍ കോഴിമല, ഡോണ്‍ ബോസ്‌ക്കോ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






