ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുംചേര്‍ന്ന് കാഞ്ചിയാറില്‍ നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുംചേര്‍ന്ന് കാഞ്ചിയാറില്‍ നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

ഇടുക്കി: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുംചേര്‍ന്ന് കാഞ്ചിയാറില്‍ നിര്‍ധന കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി. ലയണ്‍സ് ഡിസ്ട്രിക്ട് 318 സി ഗവര്‍ണര്‍ രാജന്‍ എന്‍ നമ്പൂതിരി താക്കോല്‍ദാനം നിര്‍വഹിച്ചു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ നിരവധി സാമൂഹിക, സേവന പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഭവനരഹിതരായവര്‍ക്ക് വേണ്ടി രൂപീകരിച്ച പദ്ധതികളിലൊന്നാണ് സ്വപ്‌നഭവനം. പദ്ധതിയിലൂടെ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തില്‍ ഇടുക്കി, എറണാകുളം നിര്‍മിച്ച 122-ാമത്തെ വീടാണ് കാഞ്ചിയാറിലേത്. ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ ആദരവ് എച്ച്‌സിഎന്‍ എംഡി ജോര്‍ജി മാത്യുവിനും കാഞ്ചിയാര്‍ പഞ്ചായത്തംഗം സന്ധ്യ ജയനും നല്‍കി. കട്ടപ്പന ലയണ്‍സ് ക്ലബ് പ്രസിഡന്റ് സെന്‍സ് കുര്യന്‍ ഒരപ്പാങ്കല്‍ അധ്യക്ഷനായി. അംഗങ്ങളായ ജോര്‍ജ് സാജു, ശ്രീജിത്ത് ഉണ്ണിത്താന്‍, ജോര്‍ജ് തോമസ്, ജോസ് മംഗളി, രാജീവ് ജോര്‍ജ്, എം എം ജോസഫ്, പി യു ജോസഫ്, അമല്‍ മാത്യു, കെ സി ജോസ്, പി വി കുര്യന്‍, പി ജെ ജോസഫ്, വി സി തോമസ്, സുദര്‍ശനന്‍ നായര്‍, സന്തോഷ്, ജോസഫ് ജോണി, സുനില്‍ മാത്യു, നീന സിന്‍സ്, മാത്യു കെ ജോണ്‍, ഡിപിന്‍, ഷാജി മുത്തുപ്ലക്കല്‍, ജിജി പാലത്തിനാല്‍, സുനില്‍ ജേക്കബ്, ജസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






