മഹാത്മഗാഗാന്ധി ജീവചരിത്ര ചിത്രപ്രദര്‍ശനം കട്ടപ്പനയില്‍
മഹാത്മഗാഗാന്ധി ജീവചരിത്ര ചിത്രപ്രദര്‍ശനം കട്ടപ്പനയില്‍

ഇടുക്കി: കട്ടപ്പന ഗവ.ഐടിഐയുടെ നേതൃത്വത്തില്‍ മഹാത്മഗാഗാന്ധി ജീവചരിത്ര ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ജനനം മുതല്‍ മരണാനന്തര ചടങ്ങുകള്‍ അടക്കമുള്ള അമൂല്യങ്ങളായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഗാന്ധിയുടെ ജീവിത മൂല്യങ്ങളെ പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകത നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ശ്രീജിത്ത് സിറിയക് അവതരിപ്പിച്ചു. ഐടിഐയിലെ ഗ്രൂപ്പ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ പിസി അധ്യക്ഷനായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സാദിഖ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ സുജിത്ത് എം എസ്, ശ്രീജാതിവാകരന്‍ എന്‍എസ്എസ് , പ്രോഗ്രാം കോഡിനേറ്റര്‍ നിഷാദ് അടിമാലി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






