അമൃതം ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം
അമൃതം ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം

ഇടുക്കി: അയ്യപ്പന്‍കോവില്‍ അമൃതം ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വയോജനങ്ങളുടെ ക്ഷേമത്തിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി വൊസാഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമൃതം ഫെഡറേഷന്‍. ഫെഡറേഷന്‍ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷനായി. സെക്രട്ടറി മേരിക്കുട്ടി സെബാസ്റ്റ്യന്‍, മേരികുളം ഇടവക അസി. വികാരി ഫാ. തോമസ് കണ്ടത്തില്‍, ഫാ. ലിജോ കൊച്ചുവീട്ടില്‍, ഫാ. സോബിന്‍ മുഹാലയില്‍, ആനി ജമ്പരാജ്, ജോയ് മൈക്കിള്‍, ജോസ് ആന്റണി, പ്രോഗ്രാം കോഡിനേറ്റര്‍ കിരണ്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






