കാഞ്ചിയാറില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം: മൂന്നുപേര്‍ക്ക് പരിക്ക്
കാഞ്ചിയാറില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം: മൂന്നുപേര്‍ക്ക് പരിക്ക്

ഇടുക്കി : കാഞ്ചിയാര്‍ സ്വരാജില്‍ കാറും ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് 5ന് സ്വരാജ് പാലത്തിനുസമീപം പെരിയോന്‍കവല ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാര്‍ എതിര്‍ദിശയില്‍ നിന്നുവന്ന സ്വകാര്യബേക്കറി ഉടമയുടെ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം. പരിക്കേറ്റവരെ പിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങള്‍ക്കും സാരമായ കേടുപാടുകളുണ്ട്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






