മാലിന്യ മുക്ത നവകേരളം നഗരസഭാതല അവലോകനയോഗം
മാലിന്യ മുക്ത നവകേരളം നഗരസഭാതല അവലോകനയോഗം

ഇടുക്കി: മാലിന്യ മുക്ത നവകേരളം നഗരസഭാതല അവലോകനയോഗം നടന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. 2025 മാര്‍ച്ച് 25 മുമ്പ് കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മാലിന്യ മുക്ത നവകേരളം പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബര്‍ 2 ന് കട്ടപ്പന നഗരസഭ പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , വാര്‍ഡു തലങ്ങള്‍ തുടങ്ങി എല്ല മേഖലകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ: കെ.ജെ ബെന്നി പ്രതിജ്ഞ ചെല്ലിക്കൊടുത്തു. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി, മനോജ് മുരളി, സിജു ചക്കുംമൂട്ടില്‍, സെക്രട്ടറി അജി കെ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേന, സ്‌കൂള്‍ അധികൃതര്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






