കോണ്‍ഗ്രസ് തോവരയാര്‍ വാര്‍ഡ് പ്രവര്‍ത്തകയോഗം
കോണ്‍ഗ്രസ് തോവരയാര്‍ വാര്‍ഡ് പ്രവര്‍ത്തകയോഗം

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന തോവരയാര്‍ വാര്‍ഡ് പ്രവര്‍ത്തകയോഗം എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. കട്ടപ്പന അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, ബോര്‍ഡംഗം അമലു അരുണ്‍, പ്രിന്‍കോസ് സൊസൈറ്റി പ്രസിഡന്റ് ലീലാമ്മ ബേബി, മാര്‍ക്കറ്റിങ് സൊസൈറ്റി ഭരണസമിതിയംഗം അബിജ സിജോ എന്നിവരെയും മുന്‍ വാര്‍ഡ് പ്രസിഡന്റ് ജോണി വടക്കേകരയെയും ആദരിച്ചു. പുതിയ വാര്‍ഡ് പ്രസിഡന്റായി ബെന്നി കൂരിയിലിനെ തെരഞ്ഞെടുത്തു. ജോണി വടക്കേക്കര അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ഷാജി വെള്ളംമാക്കല്‍, ലീലാമ്മ ബേബി, കെ എസ് സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






