ഇഎസ്എ പരിധിയില്‍ നിന്ന് കട്ടപ്പന വില്ലേജിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കലക്ടര്‍ക്ക് കത്ത് നല്‍കി
ഇഎസ്എ പരിധിയില്‍ നിന്ന് കട്ടപ്പന വില്ലേജിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കലക്ടര്‍ക്ക് കത്ത് നല്‍കി

ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിഞ്ജാപനം ചെയ്തതില്‍ കട്ടപ്പന വില്ലേജും ഉള്‍പ്പെട്ടത് ഒഴിവാക്കി നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. നഗരസഭ പരിശോധനാ സമിതി സമര്‍പ്പിച്ച വിശദമായ ആധികാരിക റിപ്പോര്‍ട്ടും സ്ഥിതിവിവര കണക്കുകളും പരിശോധിച്ച് കട്ടപ്പന വില്ലേജിനെ പൂര്‍ണമായും ഇഎസ്എ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നുവരുന്നത്. സെപ്റ്റംബര്‍ 9 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. കട്ടപ്പന പഞ്ചായത്തായിരുന്ന സമയത്ത് രൂപീകരിച്ച പഞ്ചായത്ത് തല പരിശോധന സമിതി അധ്യക്ഷന്‍, കട്ടപ്പന പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍, അയ്യപ്പന്‍കോവില്‍ ,കട്ടപ്പന കൃഷി ഓഫീസര്‍ എന്നീ അംഗങ്ങള്‍ പ്രസ്തുത സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നു. തുടര്‍ന്ന് കട്ടപ്പന വില്ലേജിനെ പൂര്‍ണമായും ഇഎസ്എ പരിധിയില്‍ നിന്നും ഒഴിവാക്കി. ശേഷം പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തി. ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടില്‍ കട്ടപ്പന വില്ലേജിനെ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിഞ്ജാപനം ചെയ്ത കരടില്‍ ഇടുക്കി താലൂക്കില്‍ ഇഎസ്എ യില്‍ ഉള്‍പ്പെട്ട 9 വില്ലേജില്‍ കട്ടപ്പനയും ഉള്‍പ്പെട്ടിട്ടുണ്ട്.
What's Your Reaction?






