കെഎസ്‌കെടിയു കഞ്ഞിക്കുഴിയില്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ നടത്തി 

കെഎസ്‌കെടിയു കഞ്ഞിക്കുഴിയില്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ നടത്തി 

Aug 24, 2026 - 12:47
 0
കെഎസ്‌കെടിയു കഞ്ഞിക്കുഴിയില്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ നടത്തി 
This is the title of the web page

ഇടുക്കി: കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പികെഎസ് ജില്ലാ സെക്രട്ടറി കെ ജി സത്യന്‍ ഉദ്ഘാടനം ചെയ്തു. ലക്ഷകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ സാമൂഹ്യക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'സുരക്ഷയും ക്ഷേമവും ഔദാര്യമല്ല അവകാശമാണ് 'എന്ന മുദ്യാവാക്യം ഉയര്‍ത്തി, സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വീടുകളില്‍ നേരിട്ട് എത്തിക്കാത്ത യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പ്രതിഷേധം നടത്തിയത്. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം സിബി പേന്താനം അധ്യക്ഷനായി. സിപിഐഎം ഏരിയാ കമ്മിറ്റിയംഗങ്ങളായ ഇ ടി ദിലീപ്, ജോഷി മാത്യു, എബിന്‍ ജോസഫ്, ശശി കന്യാലില്‍, പി ജെ തങ്കച്ചന്‍, ഉഷാ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow