അഖില കേരള വിശ്വകര്‍മ മഹാസഭ കഞ്ഞിക്കുഴി ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
അഖില കേരള വിശ്വകര്‍മ മഹാസഭ കഞ്ഞിക്കുഴി ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: അഖില കേരള വിശ്വകര്‍മ മഹാസഭ കഞ്ഞിക്കുഴി ശാഖ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും തെരഞ്ഞെടുപ്പും നടത്തി. യൂണിയന്‍ പ്രസിഡന്റ് വി എം ബിജു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ എന്‍ സോമന്‍ കുഴികണ്ടത്തില്‍ പതാക ഉയര്‍ത്തി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പുതിയ ഭാരവാഹികളായി പ്രവീണ്‍ കുമാര്‍(പ്രസിഡന്റ്), അജികുമാര്‍ വടക്കേതില്‍ (സെക്രട്ടറി), വി എസ് ജോഷി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. യൂണിയന്‍ സെക്രട്ടറി ബിനോദ് നൈയ്‌ശേരി അധ്യക്ഷനായി. മഹിളാ സംഘം സംസ്ഥാന വൈസ്പ്രസിഡന്റ് ജയ രാജു മുഖപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് ബൈജു അഞ്ചന്‍കുന്നേല്‍ ആമുഖപ്രഭാഷണം നടത്തി. മഹിളാസംഘം സംസ്ഥാന സമിതിയംഗം മല്ലിക നീലകണ്ഠന്‍, ഇടുക്കി യൂണിയന്‍ സെക്രട്ടറി ഓമന വിജയകുമാര്‍, പ്രശാന്ത് ഞവരക്കാട്ട്, വിനോദ് കുമാര്‍ കക്കാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?