വാഴത്തോപ്പില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി 

വാഴത്തോപ്പില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി 

Aug 24, 2026 - 14:22
 0
വാഴത്തോപ്പില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി 
This is the title of the web page

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതാരവം പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. വിളവെടുപ്പിനൊപ്പം വിപണിയും കണ്ടെത്താനായത് പദ്ധതിയുടെ നേട്ടമായി കരുതാമെന്ന് സാന്ദ്രാമോള്‍ ജിന്നി പറഞ്ഞു. ബ്ലോക്കിന്റെ വിവിധ ഡിവിഷനുകളിലായി അറുപതോളം കാര്‍ഷിക സ്വയം സഹായ സംഘങ്ങള്‍ ചെണ്ടുമല്ലി കൃഷി ചെയ്തുവരുന്നുണ്ട്. വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ അധ്യക്ഷനായി.
വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മോളി ടോമി, ടെസി തങ്കച്ചന്‍, പഞ്ചായത്തംഗം ജോസഫ് പാലാട്ടില്‍, എഡിഎ സുജിതമോള്‍ സി എസ്, വാഴത്തോപ്പ് കൃഷി ഓഫീസര്‍ ശ്രുതി കെ, ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ജെയിന്‍ അഗസ്റ്റിന്‍, തണല്‍ കര്‍ഷകസംഘം പ്രസിഡന്റ് ബാബു ചേറ്റാനിയില്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow