കട്ടപ്പന നഗരസഭയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
കട്ടപ്പന നഗരസഭയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: കട്ടപ്പന നഗരസഭയ്ക്ക് കീഴിലെ ശുചീകരണ തൊഴിലാളികള്‍ക്കും ഹരിത കര്‍മ സേനഗങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കട്ടപ്പന ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സയും മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സയും ആവശ്യമായ മരുന്നും ക്യാമ്പില്‍വച്ച് സൗജന്യമായി നല്‍കി. കട്ടപ്പന നഗരസഭയിലെ ജീവനക്കാര്‍ എന്ന നിലയില്‍ ഇവരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങില്‍ കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി.
What's Your Reaction?






