വണ്ടിപ്പെരിയാര്‍ ഹരിത കര്‍ഷകസംഘം കുടുംബസംഗമം നടത്തി 

വണ്ടിപ്പെരിയാര്‍ ഹരിത കര്‍ഷകസംഘം കുടുംബസംഗമം നടത്തി 

Sep 20, 2026 - 15:12
 0
വണ്ടിപ്പെരിയാര്‍ ഹരിത കര്‍ഷകസംഘം കുടുംബസംഗമം നടത്തി 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ 63-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍ഷകസംഘം കുടുംബസംഗമവും പ്രതിഭകളെ അനുമോദിക്കലും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. സിറിയക് തോമസ് എംഎല്‍എ പ്രതിഭകളെ അനുമോദിച്ചു. വന്യമൃഗ ശല്യം, കര്‍ഷക പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. ഗാനിമൂഡ് എന്ന നോവല്‍ രചിച്ച മനു കെ സാജന്‍, ഹിമാലയന്‍ മലനിരകളിലൂടെ സാഹസികയാത്ര നടത്തിയ ക്രിസ്-മഞ്ജു ദമ്പതികള്‍,  ഹരിത കര്‍ഷകസംഘത്തിന് രൂപം നല്‍കിയ മാര്‍ട്ടിന്‍ കൊച്ചുപുരയ്ക്കല്‍ എന്നിവരെ അനുമോദിച്ചു. സംഘം പ്രസിഡന്റ് കെ എം എബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എന്‍ മണിമേഖല, അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനിതാ മുരുകന്‍, പഞ്ചായത്തംഗങ്ങളായ പ്രവീണ്‍കുമാര്‍, ടി അയ്യപ്പദാസ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, മുന്‍ പഞ്ചായത്തംഗം പ്രിയങ്ക മഹേഷ്, സംഘം വൈസ് പ്രസിഡന്റ് സജീവ് പെരുമ്പള്ളി, സെക്രട്ടറി സാജന്‍ കൊച്ചുപുരയ്ക്കല്‍, ഗൗരി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow