മലയോര ഹൈവേയുടെ നിര്‍മാണം അശാസ്ത്രീയമെന്ന് പരാതി
മലയോര ഹൈവേയുടെ നിര്‍മാണം അശാസ്ത്രീയമെന്ന് പരാതി

ഇടുക്കി: കാഞ്ചിയാര്‍ പാലക്കടയിലെ മലയോര ഹൈവേയുടെ നിര്‍മാണം അശാസ്ത്രീയമെന്ന് പരാതി. ഐറിഷ് ഓടയുടെ അടക്കം നിര്‍മാണം നാട്ടുകാര്‍ക്ക് യാത്രാക്ലേശം സൃഷ്ടിക്കുകയാണ്. റോഡിന്റെ അലൈന്‍മെന്റില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും, മഴ പെയ്യുന്നതോടെ ചെളിവെള്ളം വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നു എന്നുമാണ് ഉയരുന്ന ആരോപണം. എട്ടോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലേക്കുള്ള പാതയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത വിധമാണ് ഐറീഷ് ഓടയുടെ നിര്‍മാണം. തുടര്‍ചയായി മണ്ണിടിച്ചില്‍ ഉണ്ടായിട്ടും മേഖലയില്‍ പലയിടങ്ങളിലും സംരക്ഷണഭിത്തി നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറാക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. വിഷയം മലയോര ഹൈവേ നിര്‍മാതാക്കളെ പലതവണ അറിയിച്ചെങ്കിലും യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ല. പരാതികള്‍ വ്യാപകമാകുമ്പോള്‍ സ്ഥലം സന്ദര്‍ശിച്ച് മടങ്ങുന്നതാണ് ഉദ്യോഗസ്ഥരുടെയും പതിവ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാല്‍നട യാത്രക്കാര്‍ക്കടക്കം ബുദ്ധിമുട്ട് ഉണ്ടാകുന്നതോടെ പ്രതിഷേധവും ശക്തമാക്കുകയാണ്.
What's Your Reaction?






