സംരക്ഷണ ഭിത്തി നിര്‍മാണം വൈകുന്നു: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയോരത്തെ വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍
സംരക്ഷണ ഭിത്തി നിര്‍മാണം വൈകുന്നു: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയോരത്തെ വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍

ഇടുക്കി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ മണ്ണെടുത്തതോടെ നിരവധി വീടുകള്‍ അപകടാവസ്ഥയിലായി. അടിമാലിക്കും രണ്ടാംമൈലിനുമിടയിലാണ് പാതയോരത്ത് മണ്‍തിട്ടയ്ക്ക് മുകളിലായി ഒട്ടേറെ കുടുംബങ്ങള്‍ ഭീതിയോടെ കഴിയുന്നത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പല വീടുകളും ബലക്ഷയംവന്ന് വാസയോഗ്യമല്ലാതായി. അതേസമയം മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച കരടിപ്പാറ ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയാക്കി വാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി.
ഇത്തവണത്തെ കാലവര്‍ഷത്തില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. നവീകരണത്തിനായി മണ്ണ് നീക്കിയതാണ് മണ്ണിടിച്ചിലിനും പാതയോരങ്ങളിലെ മരങ്ങള്‍ കടപുഴകി വീഴാനും കാരണമായത്. മഴയ്ക്ക് മുമ്പേ സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും ഓട നിര്‍മിക്കാന്‍ പലയിടത്തും അശാസ്ത്രീയമായി മണ്ണ് നീക്കിയതും തിരിച്ചടിയായി. മഴ വീണ്ടും ശക്തിപ്രാപിച്ചാല്‍ പാതയോരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകും. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് കുടുംബങ്ങള്‍ വീട് ഉപേക്ഷിച്ചുപോയി.
What's Your Reaction?






