ചെമ്പകപ്പാറ ഗവ. സ്‌കൂളില്‍ വായന മാസാചരണം തുടങ്ങി
ചെമ്പകപ്പാറ ഗവ. സ്‌കൂളില്‍ വായന മാസാചരണം തുടങ്ങി

ഇടുക്കി: ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂളില്‍ വായന മാസാചരണവും വിവിധ ക്ലബ്ബുകളും കാര്‍ട്ടൂണ്‍ ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സജിദാസ് മോഹന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാജേഷ് എം എന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ സുരേഷ് സി സന്ദേശം നല്‍കി. വിദ്യാര്‍ഥിനി അലീന ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ഥി പ്രതിനിധി മീനാക്ഷി വിനോദ്, പി എന്‍ പണിക്കരെ അനുസ്മരിച്ചു. സ്റ്റാഫ് സെക്രട്ടറി നെല്‍സണ്‍ ജോര്‍ജ് സംസാരിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ തയാറാക്കിവരുന്നു. ജില്ലയില്‍ ഏറ്റവുമധികം പുസ്തകങ്ങളുള്ള ലൈബ്രറി സ്‌കൂളിന് സ്വന്തമാണ്.
What's Your Reaction?






