കര്‍ഷകരെ ദുരിതത്തിലാക്കുന്ന ഇന്‍ഡോ- അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാറില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: ചെറുകിട കര്‍ഷക ഫെഡറേഷന്‍

കര്‍ഷകരെ ദുരിതത്തിലാക്കുന്ന ഇന്‍ഡോ- അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാറില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: ചെറുകിട കര്‍ഷക ഫെഡറേഷന്‍

Jun 19, 2025 - 16:06
 0
കര്‍ഷകരെ ദുരിതത്തിലാക്കുന്ന ഇന്‍ഡോ- അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാറില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: ചെറുകിട കര്‍ഷക ഫെഡറേഷന്‍
This is the title of the web page

ഇടുക്കി: രാജ്യത്തെ കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇന്‍ഡോ- അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാറില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ചെറുകിട കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് വൈ. സി സ്റ്റീഫന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ വിപണിയില്‍ കെട്ടിക്കിടക്കുന്ന പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ക്രിത്രിമ റബ്ബര്‍, സോയാബീന്‍ എണ്ണ, കോഴി, താറാവ് തുടങ്ങിയവയുടെ മാസം എന്നിവ നികുതിയില്ലാതെ ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന കരാര്‍ 24നാണ് ഒപ്പിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് കേരളത്തിലെയും രാജ്യത്തെയും ലക്ഷക്കണക്കിന് റബര്‍, നാളികേരം, തേയില കര്‍ഷകരെ ജീവിതം പ്രതിസന്ധിയിലാക്കും. കരാര്‍ നടപ്പാക്കുന്നത് കേരളത്തിലെ 15 ലക്ഷം ക്ഷീരകര്‍ഷകരെയും ക്ഷീര വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന 54 ലക്ഷത്തിലേറെ ആളുകളെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യന്‍ വിപണി കര്‍ഷകര്‍ക്ക് അന്യമാകും. വ്യവസ്ഥകള്‍ വെളിപ്പെടുത്താതെയും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയും തിരക്കുപിടിച്ച് നടപ്പാക്കുന്ന കരാര്‍ ലക്ഷക്കണക്കിന് ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടും. കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് 5 വര്‍ഷമായി കരാര്‍ നടപ്പാക്കാതിരുന്നത്. 24നാണ് അമേരിക്കന്‍ വാണിജ്യതല സംഘം കരാര്‍ ഒപ്പിടാന്‍ ഇന്ത്യയിലെത്തുന്നത്. രാജ്യത്ത് ഇതുവരെ നടപ്പാക്കിയ ആസിയാന്‍, ഗാട്ട് ഉള്‍പ്പെടെയുള്ള 172 കരാറുകളുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചെറുകിട, നാമമാത്ര കര്‍ഷകരാണ്. സ്വതന്ത്ര കരാറിന്റെ മറവില്‍ കെനിയയില്‍നിന്ന് വന്‍തോതില്‍ കേരളത്തിലേക്ക് തേയിലപ്പൊടി ഇറക്കുമതി ചെയ്യുന്നു. സ്വതന്ത്ര വ്യാപാര കരാറില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും വൈ സി സ്റ്റീഫന്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow