കുഴല്‍കിണര്‍ റീചാര്‍ജിങ്ങിന് സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മലയാളി ചിരി ക്ലബിന്റെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു
കുഴല്‍കിണര്‍ റീചാര്‍ജിങ്ങിന് സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മലയാളി ചിരി ക്ലബിന്റെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു

ഇടുക്കി: കേരളത്തിലെ കുടിവെളളത്തിനും കാര്‍ഷിക ജലസേചന ആവശ്യങ്ങള്‍ക്കുമായി ആയിരകണക്കിന് കുഴല്‍ കിണറുകളാണ് കഴിഞ്ഞ ഒന്നു രണ്ട് ദശാബ്ദങ്ങളിലായി നിര്‍മിക്കപ്പെട്ടിട്ടുള്ളത്. 2024 ല്‍ കേരളത്തില്‍ ആകമാനമുണ്ടായ വേനല്‍ കുഴല്‍കിണറുകള്‍ വറ്റുന്ന സാഹചര്യത്തിലേക്ക് നയിച്ചു. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ കുഴല്‍കിണര്‍ റീചാര്‍ജ് ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പരമ്പരാഗതമായ ഫില്‍ട്ടറിംഗ് രീതികള്‍ക്കപ്പുറത്ത് ആധുനികമായ മഴവെളള ശുദ്ധീകരണ ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ഇതിലൂടെ വളരെ എളുപ്പത്തിലും താരതമ്യേന കുറഞ്ഞ ചിലവിലും കുഴകിണറുകള്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകളും നടപടികളും ഉണ്ടായിട്ടില്ല. സാധാരണ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര അറിവ് ഇല്ലയെന്നതാണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം. ശരിയായ രീതിയിലുളള അവബോധം ജനങ്ങളി ലേയ്ക്ക് പകര്‍ന്നു കൊടുത്താല്‍ കുഴല്‍ കിണറുകള്‍ വലിയ ജലസംഭരണികള്‍ ആക്കി മാറ്റുന്നതിന് സഹായിക്കും.
ഈ വിഷയത്തില്‍ സര്‍ക്കാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധ ചെലുത്തണമെന്നും കുഴല്‍ കിണറുകളെ വീണ്ടും സജീവമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌കൊണ്ട് മലയാളി ചിരി ക്ലബിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. മലയാളി ചിരി ക്ലബ് രക്ഷാദികാരി ജോര്‍ജി മാത്യു, ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറില്‍ , ചാരിറ്റി ചെയര്‍മാന്‍ മനോജ് വര്‍ക്കി , അനീഷ് തോണക്കര, മനോജ് പി ജി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.
What's Your Reaction?






