എസ്.എം.വൈ.എം ശുചീകരണം കട്ടപ്പനയില്‍
എസ്.എം.വൈ.എം ശുചീകരണം കട്ടപ്പനയില്‍

ഇടുക്കി: കട്ടപ്പന എസ്.എം.വൈ.എം നഗരത്തില്‍ ശുചീകരണം നടത്തി. കട്ടപ്പന ഫൊറോന ഡയറക്ടര്‍ ഫാ. നോബി വെള്ളാപ്പള്ളി നേതൃത്വം നല്‍കി. മഴക്കാലമായതോടെ റോഡിന്റെ വശങ്ങളും സ്‌കൂളുകളുടെ പരിസരങ്ങളിലും കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്. ഇതോടൊപ്പം ഇഴ ജന്തുക്കളുടെ ശല്യവും വര്‍ധിക്കുന്നു. പള്ളിക്കവല-സ്‌കൂള്‍ക്കവല റോഡിന്റെ വശങ്ങളും,സ്‌കൂള്‍ പരിസരങ്ങളും, മറ്റ് പൊതു ഇടങ്ങളുമാണ് ശുചീകരിച്ചത്. പ്രസിഡന്റ് അലന്‍ എസ് പുലികുന്നേല്‍, ജനറല്‍ സെക്രട്ടറി ആല്‍ബിന്‍ മേരികുളം, ചെറിയാന്‍ വട്ടകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






